news image
29 Sep 2023

ഇ.എം.എസ് ആശുപത്രി വാർഷിക പൊതുയോഗം 2023

ഇ.എം.എസ് ആശുപത്രി വാർഷിക പൊതുയോഗത്തിൽ നിന്ന്

2022-23 വര്‍ഷത്തെ ലാഭവിഹിതമായ 3.32 കോടി രൂപ ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുന്നതിന് ഇഎംഎസ് മെമ്മോറിയല്‍ സഹകരണ ആശുപത്രി വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി. പ്രസ്തുത ലാഭവിഹിതം v2023 നവംബര്‍ 15 മുതല്‍ വിതരണം ചെയ്തു തുടങ്ങും. തന്‍ വര്‍ഷത്തെ അറ്റാദായം 4.32 കോടി രൂപയാണ്.

ആശുപത്രി ചെയര്‍മാന്‍ ശ്രീ.വി.പി.അനില്‍കുമാർ അധ്യക്ഷത വഹിച്ചു ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.ഇ.രാജേഷ് സ്വാഗതം പറഞ്ഞു. മുൻ എംപി ശ്രീ.ടി കെ ഹംസ ഇഎംഎസ് അനുസ്മരണപ്രഭാഷണവും, ശ്രീ.വി.കെ.അബ്ദുറൗഫ് അനുശോചനപ്രമേയവും, ജനറല്‍ മാനേജര്‍ ശ്രീ.അബ്ദുന്നാസിര്‍ ആശുപത്രിയിലെ 2022-23 വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും ഡയറക്ടര്‍ അഡ്വ.ടി.കെ.റഷീദലി അറ്റാദായവിഭജനവും, ഡോ.മുബാറക് സാനി ഭാവി പരിപാടികളും അവതരിപ്പിച്ചു. കഴിഞ്ഞ വാര്‍ഷിക പൊതുയോഗ മിനുട്സ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീ.ജിമ്മി കാട്ടടിയും, 2022-23 വര്‍ഷത്തെ സപ്ലിമെന്‍ററി ബഡ്ജറ്റ് ശ്രീമതി.നിഷി അനില്‍രാജും, 2024-25വര്‍ഷത്തെ മതിപ്പ് ബഡ്ജറ്റ് ശ്രീമതി.പി.സുചിത്രയും, ശ്രീ.വി.സി.ശങ്കരനാരായണന്‍ കണ്ടമ്നേഷന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ചോദ്യങ്ങൾക്കും പ്രമേങ്ങൾക്കും ഡയറക്ടർ ഇ ജയൻ മറുപടി പറഞ്ഞു മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി പി വാസുദേവൻ ആശംസകൾ അർപ്പിച്ചു.

തീപ്പൊള്ളലേറ്റ് ചികിത്സ തേടിയെത്തുന്നവര്‍ക്കായി ആധുനിക സജ്ജീകരണങ്ങളോടെയുള്ള ബേണ്‍സ് യൂണിറ്റ് ആരംഭിക്കുക, പാത്തോളജി വിഭാഗവിപുലീകരണം, ലബോറട്ടറിയില്‍ എന്‍എബിഎല്‍ സര്‍ട്ടിഫിക്കേഷന് വേണ്ടിയുള്ള നടപടികള്‍, റേഡിയോളജി, ഗൈനക്കോളജി, അനസ്തേഷ്യ, എന്നീ വിഭാഗങ്ങളില്‍ ദേശീയ അംഗീകാരമുള്ള കോഴ്സുകള്‍ ആരംഭിക്കുക എന്നീ പുതിയ പദ്ധതികള്‍ക്ക് പൊതുയോഗം അംഗീകാരം നല്‍കി.

ഇഎംഎസ് ഹെല്‍ത്ത് കെയര്‍ സ്കീമില്‍ അംഗമായിരിക്കെ അപകടത്തില്‍ പെട്ട് മരണമടഞ്ഞ ഏലംകുളം പുത്തന്‍വീട്ടില്‍ ശ്രീനാഥ് എന്നവരുടെ അവകാശിക്ക് 50,000 രൂപയുടെ ഇന്‍ഷൂറന്‍സ് ധനസഹായം ആശുപത്രി വൈസ് ചെയര്‍മാന്‍ ഡോ.വി.യു.സീതി വിതരണം ചെയ്തു. പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ശ്രീ.ഉമേഷ് കെ. നന്ദി പറഞ്ഞു.